Thursday, October 21, 2010

എ ടൈം-ലെസ്സ് ജേണി** / "എന്നാ പിന്നെ മലയാളത്തില്‍ പറഞ്ഞപോരെ?"

പ്രാഞ്ചിയേട്ടനും കണ്ടു കഴിഞ്ഞിരുന്നു. ഇനിയിപ്പോ അടുത്തത് കാണണമെങ്കില്‍ പൂജ ഹോളിഡെയ്സ്  എത്തണം, അപ്പൊ അന്‍വര്‍ വരും. രണ്ട് തരക്കേടില്ലാത്ത പാട്ടും , മരുഭൂമിയിലെ കോട്ടും, അവന്ടപ്പൂപ്പന്‍ കൊടുത്ത തോക്കുമായിട്ടു അമല്‍ നീരദിന്റെ ടീം എത്തും. പണ്ടാരാണ്ട് പറഞ്ഞ പോലെ 'കൊച്ചി പഴയ കൊച്ചി അല്ലായിരിക്കും, പക്ഷെ ബിലാലിന് മാറ്റമൊന്നും വരില്ല '

ഹാ എന്തൊക്കെയാണേലും ഞാനതും പോയിക്കാണും .. എന്താന്നു ചോദിച്ചാല്‍ പൂച്ചയെ പറ്റി പറയണ്ട വരും- ചൂടുവെള്ളത്തില്‍ വീണ നമ്മുടെ പ്രോവേര്‍ബ്യല്‍ ക്യാറ്റ് . കാരണം ഒരബദ്ധം കൊണ്ടൊന്നും നമ്മള്‍ പഠിക്കില്ല . എന്തിനു തൊള്ളയിരത്തി  തോന്നൂറ്റൊന്പതെണ്ണം കാണിച്ചിട്ടും എഡിസന്‍ പഠിച്ചില്ല. പൂച്ച അടക്കമുള്ള സകല ജീവികളില്‍ നിന്നും നമ്മളെ മാറ്റി നിര്‍ത്തുന്ന ഈ വിശേഷ ബുദ്ധിയില്‍ മറ്റൊരു ബ്രില്ലിയന്റ്റ് ഐഡിയ തെളിഞ്ഞു വന്നു.- ഇന്ന് മുസിയത്തില്‍ പോയാലോ? മുസിയം എന്ന് പറഞ്ഞാല്‍ അല്ലറ ചില്ലറ മുസിയം ഒന്നുമല്ല- മുസിയം ഓഫ് കേരള ഹിസ്ടറി . അതും പ്രവേശന ഫീസ്‌ നൂറു രൂപ. ഇതെന്താ സ്വാശ്രയ കോളേജോ? ??

നൂറ് എന്നൊക്കെ പറഞ്ഞാല്‍ ചില്ലറ സംഖ്യയല്ല . മുപ്പത്തി അഞ്ചു രൂപ വേണം ഹോട്ടല്‍ ആരോമയിലെ ഊണിനു. ഊണ് എന്ന് പറഞ്ഞാപോര..പയസമടക്കമുള്ള ഒരു ഗമണ്ടന്‍ സദ്യ!!
അതൊഴിവാക്കാന്‍ പറ്റില്ല . അത് കഴിച്ചു  കഴിച്ചു എന്റെ സിക്സ് പാക്കിന്  എന്തെങ്കിലും  പറ്റുമോ എന്നൊരു പേടി ഉണ്ട്.
പിന്നെ ആഴ്ച തോറും മൊബൈല്‍ റീചാര്‍ജ്. TIME-ഇല്‍ പോയിതുടങ്ങിയത്തിനു ശേഷം , ഇപോ ദിവസകൂലി സ്കീമാ... അപ്പൊ വീട്ടുകാരെ പറ്റിക്കാനും പറ്റില്ല...

എന്തായാലും ചില്ലറ വാരിപ്പെറുക്കി നൂറ് രൂപ ഒപ്പിച്ചു. അതും കൊണ്ട് പോയി ടിക്കറ്റ്‌ എടുത്തു. ഒറ്റക്കാണെന്നു പറഞ്ഞപോ കൌണ്ടെറില്‍ നിന്ന ചേച്ചിയുടെ മുഖത്ത്‌ അത്ഭുതം. അത്ഭുതം എന്നൊക്കെ പറഞ്ഞാല്‍ ആ ഭാവത്തിന്‍റെ ഗ്ലോറിഫിക്കഷന്‍ ആകും. തൊണ്ണൂറു  ശതമാനം പരിഹാസത്തില്‍ പത്തു ശതമാനം അത്ഭുതം ചേര്‍ത്തുണ്ടാക്കിയ  സാമാന്യം നേര്‍പ്പിക്കാത്ത ഭാവം .....
നൂറിന്റെ നോട്ടു കയ്യില്‍ കിട്ടിയപ്പോ ചേച്ചി പറഞ്ഞു - "മുസിയം ഷോ തുടങ്ങുമ്പോ പതിനൊന്നു മണി ആകും (ഇപ്പോള്‍ സമയം ഒമ്പതര ), അത് വരെ ആര്‍ട്ട് ഗാലറിയിലും  ,
ഡോള്‍സ് ഹൌസിലും കേറിക്കോ.."
ഡോള്‍സ് ഹൌസോ? ?
പൊതുവിജ്ഞാനത്തില്‍ എന്റെ അത്ര വരുമെങ്കില്‍ നിങ്ങള്‍ മനസ്സിലാക്കിയേനെ 'എ ഡോള്‍സ് ഹൌസ്' എന്നാ പേരില്‍ ഒരു ഹെന്റിക് ഇബ്സേന്‍ നാടകം ഉണ്ടെന്നു.
ഹോ ആരോടെങ്കിലും പറയാന്‍ മുട്ടിനിക്കായിരുന്നു.
ഇപ്പൊ അശ്വാസായി!!
പക്ഷെ ഇവടത്തെ ഡോള്‍സ് ഹൌസിനു നാടകമായോ നാടകത്തിലോ കഥാപാത്രങ്ങളുമായോ വിദൂരബന്ധമില്ല. പേരിലുള്ള സാമ്യം തികച്ചും യാദൃശ്ചികം മാത്രം.
ഒരു വിശാലമായ ഹാള്‍ . അതില്‍ നിറയെ പാവകള്‍. സത്യം പറഞ്ഞാല്‍ നിരാശ തോന്നി.
ആ നൂറ് രൂപക്ക് എത്ര സമൂസ വാങ്ങിതിന്നാമായിരുന്നു ? പോട്ടെ അറ്റ്‌ ലീസ്റ്റ് രണ്ടു സിനിമ കാണായിരുന്നില്ലേ?? :(
കേറുന്നതിനു മുന്‍പ് 'ഫോട്ടോഗ്രഫി സ്ട്രിക്ടലി പ്രൊഹിബിട്ടെദ് ' എന്നെഴുതി വെച്ചിരുന്നതുകൊണ്ടു ഫോട്ടോ എടുക്കാന്‍ മറന്നില്ല . ഫോട്ടോ എടുക്കാന്‍ വേണ്ടി ഓരോന്നും സൂക്ഷിച്ചു നോക്കിതുടങ്ങിയപോള്‍ പതുക്കെ പതുക്കെ ഇഷ്ടപ്പെട്ടുതുടങ്ങി . ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും വേഷവിധാനങ്ങലായിരുന്നു കൂടുതലായിട്ടും. പിന്നെ പ്രധാനകലരൂപങ്ങളും, അതുപോലെ മറ്റു ചില സംഗതികളും . പത്തു മിനിട്ട് തെകച് എടുക്കില്ല  എന്ന് വിചാരിച്ചിട്ട് ഞാന്‍ ഏകദേശം ഒരു മണിക്കൂറോളം എടുത്തു.

പിന്നെ ആര്‍ട്ട് ഗാലറി
ഒരു ശരാശരി  ഇന്ത്യക്കാരനെപ്പോലെ എന്റെ കലാപരിജ്ഞ്ജനം പരിമിതമാണ് . രണ്ടു ചിത്രകാരന്മാരുടെ പേര് പറയാന്‍ പറഞ്ഞാല്‍ കുഴപ്പമില്ല- രാജാ രവി വര്‍മ, എം എഫ് ഹുസൈന്‍ , മൂന്നമാതോരെണ്ണം പറയാന്‍ പറഞ്ഞാല്‍ ഞാന്‍ പറയും - പത്തില്‍ എന്റെ കൂടെ പഠിച്ച ആല്‍ഡ്രിന്‍.
എന്നാലും രണ്ടര മണിക്കൂര്‍ അവടെ ചെലവഴിച്ചു കഴിഞ്ഞപോ ഞാന്‍ ആരൊക്കെയോ ആയ പോലെ- ഒരു ബുദ്ധിജീവി ഫീല്‍ .
ചഞ്ഞും ചെരിഞ്ഞും നോക്കിയും ഒളിച്ചും പാത്തും ഫോടോ എടുത്തും കഴിഞ്ഞപ്പോ പല പെയ്ന്റിങ്ങ്സിനോടും ഒരു ആത്മബന്ധം പോലെ . ഉപോധ്യയമാരോടും ചാറെര്‍ജിമാരോടും  ഒക്കെ യാത്ര പറയാന്‍ ഒരു മടി.

ആ പിന്നെ ഒരു കാര്യം പറയാന്‍ വിട്ടു പോയി. ഇത്രയും നേരം ഞാന്‍ ഒറ്റക്കായിരുന്നു ആ ഗാലറിയില്‍ . അവസാനം മ്യുരല്‍ പെയ്ന്റിങ്ങ്സിന്റെ സെക്ഷനില്‍ കേറിയപ്പഴാ അയാളെ കണ്ടത്.
ഒരു ഒറിജിനല്‍ 916 കാരറ്റ് ബുദ്ധിജീവി - ഊശാന്‍ താടി, ജുബ്ബ, തുണിസഞ്ചി- ശരിക്കും ദൂരദര്‍ശന്റെ ഏതോ ടെലിഫിലിമില്‍ നിന്നും ചാടിയ ഒരാലെപ്പോലുണ്ടായിരുന്നു.
ഫോടോ എടുത്തു ഫ്രെയിം ചെയ്താലോ എന്ന് വരെ ഞാനാലോചിച്ചു .
പിന്നെ വേണ്ടെന്നുവെച്ചു.
ഈ സമയത്തിനുള്ളില്‍ മ്യുസിയത്തിനുള്ളില്‍ 2 ഷോ കഴിഞ്ഞിരുന്നു. അടുത്തത് ഒരു മണിക്ക് തുടങ്ങും. ഞാന്‍ വെയിറ്റ് ചെയ്തു. യോഗമെന്ന് പറഞ്ഞല്‍ ഇതാണ് യോഗം. കേറുന്നതിനും ഒരു പത്തു മിനിറ്റ് മുന്പ് ഒരു സ്കൂള്‍ ബസ്‌ വന്നു. - പത്തു നൂറ് പീക്കിരിപ്പിളെര്‍, ഏതോ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നിന്നും പിക്നിക് വന്നതാ ... 3-ഇലോ 4-ഇലോ പഠിക്കുന്നവര്‍ ആയിരിക്കണം.
അവരുടെ ലീഡറെ പോലെ  തോന്നുന്ന ഒരുത്തന്‍ നേരെ എന്റെ അടുത്തേക് വന്നു.
"ആര്‍ യു  എ മലയാളി?"
ഞാന്‍: "യെസ് "
അവന്‍ : എന്നാ പിന്നെ മലയാളത്തില്‍ പറഞ്ഞപോരെ?
എനിക്കങ്ങു ചൊറിഞ്ഞു വന്നു. അവന്റെ ഒരു ഒടുക്കത്തെ ഇളി.
നീയൊന്നും എനിക്ക് പറ്റിയ ഇരയല്ലടാ ....ഹും...
ഞാനല്പം മാറി ഗേള്‍സിന്റെ അടുത്തേക് മാറി നിന്നു.
ഒരുത്തി വന്നു നമ്രശിരസ്കയായി എന്നോട് ചോദിച്ചു "സാര്‍, ഒരു ഡൌട്ട് ചോദിച്ചോട്ടെ ?"
ഹിഹി അപ്പൊ എനിക്ക് ശരിക്കും ബുദ്ധിജീവി ലുക്ക്‌ വന്നു ...അതാണല്ലോ ഇവള്‍ സാര്‍ എന്ന് വിളിച്ചത് . എന്ത് ചോദിച്ചാലും കേരളചരിത്രത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്ന മറുപടി കൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചു...
ഞാന്‍: ചോദിച്ചോ മോളെ...
അവള്‍: ചേട്ടന് ലൈന്‍ ഉണ്ടോ?

ധര്‍മസംസ്ഥാപനാര്‍ത്ഥം ഭഗവന്‍ അവതരിച്ചത് മ്യുസിയം ഓപറെടരുടെ രൂപത്തില്‍ ആയിരുന്നു. "ഷോ തുടങ്ങാം "
ഞാന്‍ ഓടിക്കേറി ... കൂടെ കുറച്ചു ബോയ്സ് ആണ് കേറിയത്‌.
ടീചെര്‍മാരുടെ നിര്‍ബന്ധം കാരണം ഇംഗ്ലീഷ് കമ്മെന്ററി ആയിരുന്നു ഉണ്ടായതു. പാവം പിള്ളേര്‍ (ഇവനൊക്കെ ഇത് തന്നെ വേണം )- ഒരു കുന്തവും മനസ്സിലയിക്കാണില്ല.
അവര്‍ക്കാകെ രസം തോന്നിയത്   പഴശ്ശിരാജയെ  കണ്ടപോ ആയിരുന്നു - മമ്മൂട്ടിക്ക് ജയ്    വിളിച്ച് അവര്‍ അതാഘോഷിച്ചു.
പിന്നീട് കാര്യമായൊന്നും സംഭവിച്ചില്ല .
പോരുന്ന വഴിക്ക് അടുത്തുള്ള മില്‍മ ഔട്ട്‌ലെറ്റില്‍ നിന്നും ഐസ് ക്രീം കഴിക്കാനും മറന്നില്ല . :)

**
തലക്കെട്ടില്‍ ഉദ്ദേശിച്ചത് വേറെ ഒന്നുമല്ല ടൈം-ന്റെ ക്ലാസ്സ്‌ കട്ട്‌ ചെയ്തു പോയ യാത്ര എന്നേയുള്ളൂ... സമയത്തിന് അതീതമായ കാലത്തേക്ക് പോയി എന്നൊന്നും ഞാന്‍ ഉദ്ദേശിച്ചില്ല .....