Thursday, March 31, 2016

പ്രകാശവർഷം

പ്രകാശവർഷം
അത് ദൂരത്തിന്റെ അളവാണത്രേ!
വർഷം കാലമല്ലേ ?
കാലമെങ്ങനെ ദൂരത്തെയളക്കും?
ഭൂമി അരവട്ടം
തിരിഞ്ഞാലേ
നിന്റെ നാട്ടിൽ
സൂര്യനുണരൂ ...
അതെ ,
ഇന്നു നമ്മൾ തമ്മിൽ
ഒരു പകലിന്റെ/ രാത്രിയുടെ
ദൂരം
...
ഭൂതകാലം
ഒരു തമോഗർത്തം പോലെ
നിന്റെ ഓർമകൾ
ഉള്ളിലേക്ക് വലിക്കുന്നു..
അതെ,
ചില ദൂരങ്ങൾ
കാലം കൊണ്ടേ അളക്കാനാവൂ ...
note: 1 light-year = 9460730472580800 metres !